< Back
Kerala
കൊടുങ്ങല്ലൂരില്‍ ഫ്ലാറ്റിലെ ഫ്രിഡ്ജില്‍ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala

കൊടുങ്ങല്ലൂരില്‍ ഫ്ലാറ്റിലെ ഫ്രിഡ്ജില്‍ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Web Desk
|
23 March 2026 9:50 PM IST

രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഭ്രൂണം കണ്ടെത്തിയത്

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയില്‍ നിന്നാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഭ്രൂണം കണ്ടത്.

ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. താന്‍ മൂന്ന് മാസം മൂന്ന് മാസം ഗര്‍ഭിണിയായിരുന്നെന്നും ഇക്കഴിഞ്ഞ ഇരുപതാം തീയതി വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയും നഴ്‌സിങ് പഠിച്ചിട്ടുള്ളതിനാല്‍ ഭ്രൂണം സ്വയം വേര്‍പ്പെടുത്തുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നല്‍കി. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും യുവതി പറഞ്ഞു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Similar Posts