< Back
Kerala
വിൻഡോ തരുന്നത് ഫിഫയാണ്, മാര്‍ച്ച്  മാസത്തിലേക്കുള്ള അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്: ആന്‍റോ അഗസ്റ്റിൻ

ആന്‍റോ അഗസ്റ്റിൻ Photo| MediaOne

Kerala

'വിൻഡോ തരുന്നത് ഫിഫയാണ്, മാര്‍ച്ച് മാസത്തിലേക്കുള്ള അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്': ആന്‍റോ അഗസ്റ്റിൻ

Web Desk
|
25 Oct 2025 11:10 AM IST

ഫിഫയുടെ അനുമതി ലഭിച്ചിട്ടില്ല

കൊച്ചി: അർജന്‍റീന ടീമിന്‍റെ സൗഹൃദ മത്സരം നവംബറിലെ വിൻഡോയിൽ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നതെന്നും എന്നാൽ, ഫിഫ അനുമതി ലഭിച്ചില്ലെന്നും സ്പോണ്‍സര്‍ ആന്‍റോ അഗസ്റ്റിൻ . അർജന്‍റീന ടീമിന് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും മാര്‍ച്ച് മാസത്തെ ഫിഫ വിന്‍ഡോയിൽ മത്സരം നടത്തുന്നതിനായി അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സർക്കാരും സോപോൺസർമാരെന്ന നിലയിൽ തങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. സ്പോർട്സിനെ കുറിച്ച് ധാരണയില്ലാത്തവരാണ് പറയുന്നത്. ഇത് മെസിയുടേയോ അർജന്‍റീനയുടേയോ തീരുമാനമല്ല. വിൻഡോ തരുന്നത് ഫിഫയാണ്. മാർച്ച് മാസത്തിലേക്കുള്ള അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും ആന്‍റോ വ്യക്തമാക്കി.

നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്നാണ് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്. അർജന്‍റീന കൊച്ചിയിൽ വന്ന് ആസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം.



Similar Posts