< Back
Kerala
തുടർച്ചയായ അഞ്ചാം ദിവസവും തൃശൂർ  ചേലക്കര ആറ്റൂരിൽ കാട്ടാനയിറങ്ങി

കാട്ടാന തകര്‍ത്ത മതില്‍

Kerala

തുടർച്ചയായ അഞ്ചാം ദിവസവും തൃശൂർ ചേലക്കര ആറ്റൂരിൽ കാട്ടാനയിറങ്ങി

Web Desk
|
7 Aug 2025 9:08 AM IST

നിരവധി വീടുകളുടെ മതിലുകളും കാട്ടാന തകർത്തു. വലിയ പ്രതിഷേധമാണ് ഇന്നലെ ചേലക്കരയിൽ അരങ്ങേറിയത്.

ചേലക്കര: തുടർച്ചയായ അഞ്ചാം ദിവസവും തൃശൂർ ചേലക്കര ആറ്റൂരിൽ കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയിറങ്ങിയ വാഴക്കൊമ്പനെന്ന ആനയ്ക്ക് മുമ്പിൽ പെട്ട ബൈക്ക് യാത്രക്കാരന്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

നിരവധി വീടുകളുടെ മതിലുകളും കാട്ടാന തകർത്തു. വലിയ പ്രതിഷേധമാണ് ഇന്നലെ ചേലക്കരയിൽ അരങ്ങേറിയത്.

ചേലക്കര വാഴക്കോടും കാട്ടാന ഇറങ്ങി. കാട്ടാനക്കൂട്ടമാണ് ഇന്നലെ വാഴക്കോട് എത്തിയത്. കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ ശാശ്വത നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർത്തി ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.

watch video report

Similar Posts