< Back
Kerala
മൂന്ന് തവണ തോറ്റയാൾ നാലാം തവണ സീറ്റ് ചോദിക്കുന്നതിൽ ഉളുപ്പ് വേണം: ഷാനി മോൾ ഉസ്മാനും, എം.ലിജുവിനുമെതിരെ ആലപ്പുഴ കോൺഗ്രസിൽ പടയൊരുക്കം
Kerala

'മൂന്ന് തവണ തോറ്റയാൾ നാലാം തവണ സീറ്റ് ചോദിക്കുന്നതിൽ ഉളുപ്പ് വേണം': ഷാനി മോൾ ഉസ്മാനും, എം.ലിജുവിനുമെതിരെ ആലപ്പുഴ കോൺഗ്രസിൽ പടയൊരുക്കം

Web Desk
|
12 Feb 2026 8:58 AM IST

ഇവർ പാർട്ടിക്ക് ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും കെപിസിസി സെക്രട്ടറി തൃവിക്രമൻ തമ്പി കുറ്റപ്പെടുത്തി

ആലപ്പുഴ:ഷാനി മോൾ ഉസ്മാനും, എം.ലിജുവിനുമെതിരെ ആലപ്പുഴ കോൺഗ്രസിൽ പടയൊരുക്കം. മൂന്ന് തവണ തോറ്റവരും, അഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരു ഉപതെരെഞ്ഞെടുപ്പിൽ മാത്രം ജയിച്ചവരും സീറ്റ് ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് കെപിസിസി സെക്രട്ടറി തൃവിക്രമൻ തമ്പി മീഡിയവണിനോട് പറഞ്ഞു. ഇവർ പാർട്ടിക്ക് ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''നിരന്തരമായി തോക്കുന്നവർക്ക് സീറ്റ് ലഭിക്കുന്നതെങ്ങനെയെന്ന് അറിയില്ല. വിജയ സാധ്യതയാണ് പാർട്ടി പരിശോധിക്കുന്നത്. മൂന്ന് തവണ തോറ്റയാൾക്ക് എങ്ങനെയാണ് വിജയ സാധ്യതയുള്ളതായി പരി​ഗണിക്കുന്നതെന്ന് അറിയില്ല. മൂന്ന് തവണ തോറ്റയാൾ നാലാം തവണ സീറ്റ് ചോദിക്കുന്നതിൽ ഉളുപ്പ് വേണം. അത് ഇവർക്ക് ഇല്ല.

40 വർഷത്തിൽ അധികമായി പ്രവർത്തിക്കുന്നവർക്കുപോലും ഇക്കാരണം കൊണ്ട് സീറ്റ് ലഭിക്കുന്നില്ല. പാർട്ടിയിൽ എന്ത് വന്നാലും ഈ രണ്ട് പേർക്കാണ് സ്ഥാനം കൊടുക്കുന്നത്. ഇവർ ഇല്ലാത്ത സമിതികളില്ല. സാമുദായിക പരി​ഗണനയാണ് ഇവർക്ക് ലഭിക്കുന്നത്. പക്ഷെ സമുദായത്തിൽ നിന്ന് ഒരാളെപ്പോലും ആകർഷിക്കാൻ ആയില്ല" എന്നും തൃവിക്രമൻ തമ്പി പറഞ്ഞു.

Similar Posts