< Back
Kerala
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്
Kerala

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്

Web Desk
|
18 Sept 2025 6:46 PM IST

പള്ളുരുത്തി ട്രാഫിക് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം

കൊച്ചി: പൊലീസ് സ്റ്റേഷനിലെ യാത്രയയപ്പ് പാർട്ടിയിൽ തമ്മിൽത്തല്ല്. ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു പോയതിനെ ചൊല്ലി ഹോം ഗാർഡുകൾ തമ്മിൽ ഏറ്റുമുട്ടി. പള്ളുരുത്തി ട്രാഫിക് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. ഹോം ഗാർഡുകളിൽ ഒരാൾക്ക് നൽകിയ യാത്രയയപ്പ് ആഘോഷമാണ് സംഘർഷത്തിൽ കലാശിച്ചത്.

ഉച്ചക്ക് ഓർഡർ ചെയ്ത ബിരിയാണിയിലെ ചിക്കൻ ഒരാൾ അധികമായി എടുത്തതാണ് തർക്കത്തിന് കാരണം. മദ്യപിച്ചിരുന്ന ഹോം ഗാർഡുകൾ തമ്മിൽ സ്റ്റേഷന് പുറത്ത് തമ്മിൽ തല്ലുകയായിരുന്നു. ജോർജ്, രാധാകൃഷ്ണൻ എന്നീ ഹോം ഗാർഡുകൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ രാധാകൃഷ്ണനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts