< Back
Kerala

Kerala
ചലച്ചിത്രതാരം കുണ്ടറ ജോണി അന്തരിച്ചു
|17 Oct 2023 10:54 PM IST
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി
ചലച്ചിത്രതാരം കുണ്ടറ ജോണി(71) അന്തരിച്ചു. നെഞ്ചുവേദന തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി.
1952ൽ കുണ്ടറയിലാണ് ജോണിയുടെ ജനനം. 23ാം വയസ്സിലാണ് ആദ്യ സിനിമയിൽ അഭിനയിച്ചത്. നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1979ൽ പുറത്തിറങ്ങിയ 'നിത്യവസന്തം' ആണ് ആദ്യ ചിത്രം. 'മേപ്പടിയാനി'ലാണ് അവസാനമായി വേഷമിട്ടത്.