< Back
Kerala

Kerala
സിനിമാ സമരത്തിനൊരുങ്ങി ഫിലിം ചേമ്പര്‍
|26 Jun 2025 8:19 PM IST
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂലൈ 15ന് സൂചന പണിമുടക്ക് നടത്തും
കൊച്ചി: സിനിമ സമരത്തിനൊരുങ്ങി ഫിലിം ചേമ്പര്‍. വിനോദ നികുതി ഒഴിവാക്കുക, വൈദ്യുതി ചാര്‍ജ് കുറയ്ക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കണമെന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സാംസ്‌കാരിക മന്ത്രിക്ക് കത്ത് നല്‍കി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂലൈ 15ന് സൂചന പണിമുടക്ക് നടത്തും.