< Back
Kerala
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; സ്വാസികയ്ക്കും ബീന ആന്‍റണിക്കുമെതിരെ കേസ്
Kerala

'യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു'; സ്വാസികയ്ക്കും ബീന ആന്‍റണിക്കുമെതിരെ കേസ്

Web Desk
|
12 Oct 2024 7:09 AM IST

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കേസ്. സ്വാസിക, ബീന ആന്‍റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണു നടപടി.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും ഭർത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണു പരാതിയുള്ളത്.

Summary: Film stars Swasika, Beena Antony booked for insulting women through YouTube channel

Similar Posts