< Back
Kerala
Kerala
ലീഗിൽ എട്ട് സിറ്റിങ് എംഎൽഎമാർക്ക് സീറ്റില്ലെന്ന് സൂചന; അന്തിമ തീരുമാനം നാളെ
|15 March 2026 3:41 PM IST
പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലോ മലപ്പുറത്തോ മത്സരിക്കും
കോഴിക്കോട്: മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടികയില്‍ അന്തിമ ധാരണ നാളെ. പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലോ മലപ്പുറത്തോ മത്സരിക്കും. എം.കെ മുനീർ - കോഴിക്കോട് സൗത്തിലും കാസർകോട് കെ.എം ഷാജിയും മത്സരിച്ചേക്കും. പി.കെ ബഷീറും എന്‍. ഷംസുദ്ദീനും വീണ്ടും മത്സരിക്കും. എട്ട് എംഎൽഎമാർക്ക് സീറ്റ് കിട്ടിയേക്കില്ല.
വനിതാ സ്ഥാനാർഥിയായി കൂത്തുപറമ്പിൽ ജയന്തി രാജനോ ഫാത്തിമ തഹ്ലിയക്കോയാണ് സാധ്യത. പി.കെ നവാസ്, ഫൈസല്‍ ബാബു, ടി.പി അഷ്റഫലി തുടങ്ങി യുവനേതാക്കള്‍ക്കും ഇടം ലഭിക്കും