< Back
Kerala

Kerala
മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് നാല് കോടി അനുവദിച്ച് ധനവകുപ്പ്
|24 Dec 2025 4:16 PM IST
അഞ്ച് മാസത്തെ വാടകയാണ് അനുവദിച്ചത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്ററിന് വാടകയായി 4 കോടി അനുവദിച്ച് ധനവകുപ്പ്. അഞ്ച് മാസത്തെ വാടകയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്.
2025 ഒക്ടോബർ 20 മുതൽ 2026 മാർച്ച് 19 വരെയുള്ള വാടകയാണ് അനുവദിച്ചിരിക്കുന്നത്. സാധാരണ ഹെലികോപ്ടറിന്റെ പ്രതിമാസ ഉപയോഗത്തിന് ശേഷമാണ് വാടക നൽകുന്നത്. എന്നാൽ രണ്ട് മാസത്തെ വാടകയും മൂന്ന് മാസത്തെ മുൻക്കൂർ വാടകയുമാണ് സ്വിറ്റ്സൻ ഏവിയേഷൻ എന്ന കമ്പനിക്ക് അനുവദിച്ചിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണം ഇപ്പോഴും തുടരുകായാണ്. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ആഗസ്റ്റ് മുതൽ ട്രഷറി നിയന്ത്രം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് നാല് കോടി വാടക അനുവദിച്ചിരിക്കുന്നത്.