< Back
Kerala

Kerala
ബില്ലുകൾ പാസാക്കാൻ ട്രഷറികൾക്ക് ധനവകുപ്പിന്റെ നിർദേശം
|14 March 2024 4:28 PM IST
ജനുവരി 31 വരെയുള്ള ബില്ലുകളാണ് പാസാക്കുക.
തിരുവനന്തപുരം: ബില്ലുകൾ പാസാക്കാൻ ട്രഷറികൾക്ക് നിർദേശം നൽകി ധനവകുപ്പ്. ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക് നിർദേശം നൽകിയതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുൻഗണനാ ക്രമത്തിൽ മാറിനൽകും.