< Back
Kerala
18000 കോടി രൂപ ഓണക്കാലത്ത് ആളുകളിലേക്ക് എത്തിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ
Kerala

18000 കോടി രൂപ ഓണക്കാലത്ത് ആളുകളിലേക്ക് എത്തിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

Web Desk
|
26 Aug 2023 6:45 PM IST

കേരളത്തിൽ മൊത്തത്തിൽ കടം കേറിയെന്ന കോൺഗ്രസിന്റെ പ്രചരണം തെറ്റാണന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽപറഞ്ഞു

തിരുവനന്തപുരം: പതിനെട്ടായിരം കോടി രൂപ ഓണക്കാലത്ത് ആളുകളിലേക്ക് എത്തിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എല്ലാ മേഖലകളിലേക്കും പണം എത്തിക്കാനായി. കെ.എസ്.ആർ.ടി.സിക്ക് 140 കോടി രൂപയും നെല്ല് സംഭരണത്തിനായി 320 കോടി രൂപയും നൽകി. കേരളത്തിൽ മൊത്തത്തിൽ കടം കേറിയെന്ന കോൺഗ്രസിന്റെ പ്രചരണം തെറ്റാണന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽപറഞ്ഞു.

മുൻ വർഷങ്ങളെ അപേഷിച്ചു കൊണ്ട് ഈ വർഷത്തെ ഓണം കാലത്താണ് സംസ്ഥാന സർക്കാരിന് ഏറ്റവും അധികം തുക ചെലവാക്കേണ്ടി വന്നതെന്നാണ് ധനമന്ത്രി ബാലഗോപാൽ പറഞ്ഞത്. മൊത്തത്തിൽ ഓണക്കാലത്ത് 18000 കോടി രൂപ ചെലവാക്കേണ്ടി വന്നു. ഈ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക ആദ്യ ഘട്ടത്തിലുണ്ടായിരുന്നു. പിന്നീട് ഇത് വളരെ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞുവെന്നും ബാലഗോപാൽ പറഞ്ഞു.

ഓണക്കാലത്ത് ഏറ്റവും കൂടുതൽ ആവശ്യമായത് വിപണി ഇടപെടലിനാണ് ഇതിനായി 400 കോടി രൂപനൽകി. നെല്ല് സംഭരണത്തിന് നൽകിയ 320 കോടി സംസ്ഥാന സർക്കാരിന്റെ മാത്രം തുകയാണ്. കേന്ദ്രം നൽകാനുള്ള തുക ഇതുവരെ ലഭിച്ചിട്ടില്ല. പക്ഷെ ഇതുകൂടി കർഷകരിലേക്കെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

കേരളത്തിന്റെ റവന്യൂ വരുമാനം 20 ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്. അതു കൊണ്ട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമല്ല. കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട തുക കിട്ടിയിട്ടില്ല. കേന്ദ്രം കേരളത്തിന്റെ സാമ്പത്തിക രംഗത്തെ വരിഞ്ഞു മുറുക്കുകയാണ്. ഇക്കാര്യത്തിൽ മാത്രമാണ് കേരളം വലിയ തോതിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്നത്. കേന്ദ്രത്തിൽ നിന്ന് ആർഹമായ വിഹിതം ലഭിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

Related Tags :
Similar Posts