< Back
Kerala

Kerala
ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ കുടുംബത്തിനുളള ധനസഹായം ഇന്ന് തീരുമാനിക്കും
|17 July 2024 6:37 AM IST
സഹായമായി പത്ത് ലക്ഷം രൂപ പ്രഖ്യാപിക്കുമെന്നാണ് ജനപ്രതിനിധികൾ ബന്ധുക്കളെ നേരത്തെ അറിയിച്ചത്
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിനുളള ധനസഹായം ഇന്ന് തീരുമാനിക്കും.
രാവിലെ 11 മണിക്ക് ഓൺലൈനായി ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സഹായമായി പത്ത് ലക്ഷം രൂപ പ്രഖ്യാപിക്കുമെന്നാണ് ജനപ്രതിനിധികൾ ബന്ധുക്കളെ നേരത്തെ അറിയിച്ചത്. ജോയിയുടെ അമ്മക്ക് വീട് നിർമ്മിച്ച് നൽകാൻ നഗരസഭ സന്നദ്ധമാണ്.
സർക്കാർ അനുമതി ലഭിച്ചാൽ വീട് നിർമ്മിച്ച് നൽകാനും ആലോചനയുണ്ട്. ജോയിയുടെ കുടുംബത്തിന് റെയിൽവേയിൽ നിന്ന് ധനസഹായം ലഭ്യമാക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ നടത്താനും സർക്കാർ തീരുമാനിക്കും.