< Back
Kerala

Kerala
സാമ്പത്തിക പ്രതിസന്ധി; കലാമണ്ഡലത്തിലെ മുഴുവൻ താല്ക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു
|30 Nov 2024 7:12 PM IST
അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്
തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ടു. അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
കലാമണ്ഡലത്തിലെ പല വകുപ്പുകളിലേക്കും ജീവനക്കാരെ നിയമിക്കാത്തത് സ്ഥാപനത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് താല്ക്കാലിക ജീവനക്കാരെ നിയമിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഡിസംബർ 1 മുതൽ ജോലിക്ക് വരേണ്ടെന്നാണ് ജീവനക്കാർക്ക് വൈസ് ചാൻസലർ നൽകിയിരിക്കുന്ന ഉത്തരവ്.