< Back
Kerala
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; അടിയന്തര പ്രമേയത്തിന് അനുമതി
Kerala

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; അടിയന്തര പ്രമേയത്തിന് അനുമതി

Web Desk
|
13 Sept 2023 10:24 AM IST

സർക്കാരിന്റെ കെടുകാര്യസ്ഥയും ധൂർത്തുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം. ജോൺ ആരോപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി.ഉച്ചക്ക് ഒരു മണിമുതൽ മൂന്ന് മണിവരെയാണ് ചർച്ച. സർക്കാരിന്റെ കെടുകാര്യസ്ഥയും ധൂർത്തുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം. ജോൺ ആരോപിച്ചു. വിഷയം പലതവണ ചർച്ച ചെയ്തിട്ടുള്ളതാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

ഈ സഭാസമ്മേളന കാലയളവിലെ രണ്ടാം അടിയന്തര പ്രമേയ ചർച്ചയാണിത്. ട്രഷറി നിയന്ത്രണം പദ്ധതിപ്രവർത്തനങ്ങളെ ബാധിച്ചെന്ന വിമർശനം ഉയർത്തിയേക്കും.സർക്കാർ ഉദ്യോഗസ്ഥർ വ്യവസായ നയത്തെ അട്ടിമറിച്ചെന്ന് കെ.ബി.ഗണേഷ്‌കുമാർ സഭയിൽ ആരോപിച്ചു

Similar Posts