< Back
Kerala
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെര്‍മിനലിലെ പേ&പാര്‍ക്കിങ് കേന്ദ്രത്തിനെതിരെ നടപടി
Kerala

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെര്‍മിനലിലെ പേ&പാര്‍ക്കിങ് കേന്ദ്രത്തിനെതിരെ നടപടി

Web Desk
|
7 Nov 2021 11:10 AM IST

നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തെക്കുറിച്ച് മീഡിയവണ്‍ നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ പേ ആന്‍റ് പാര്‍ക്കിങ് കേന്ദ്രത്തിന് എതിരെ നടപടി. പിഴയടക്കണമെന്ന് നിർദേശിച്ച് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തെക്കുറിച്ച് മീഡിയവണ്‍ നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ. മീഡിയവണ്‍ ഇംപാക്ട്.

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പേ ആന്‍ഡ് പാര്‍ക്കിങ്ങിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍. അടിയന്തരമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ രണ്ടാമതും നോട്ടീസ് നല്‍കി. ഒപ്പം കേരള മുനിസിപ്പാലിറ്റി ചട്ടം 511 അനുസരിച്ച് 3000 രൂപയും അനുമതിയില്ലാതെ പ്രവര്‍ത്തിപ്പിച്ച ഓരോ ദിവസത്തിനും 100 രൂപ വീതവും പിഴ ഈടാക്കി.

നോട്ടീസ് അവഗണിച്ചു മുന്നോട്ടുപോയാല്‍ നേരിട്ട് പാര്‍ക്കിങ് കേന്ദ്രം അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ബസ് ടെര്‍മിനല്‍ കരാറെടുത്ത അലിഫ് ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലാണ് പേ ആന്‍ഡ് പാര്‍ക്കിങ്. ചട്ടം ലംഘിച്ച് പണം വാങ്ങി പാര്‍ക്കിങ് നടത്തുന്നത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍റെ നടപടി.

Related Tags :
Similar Posts