< Back
Kerala

Kerala
'ഫാ.തിയോഡേഷ്യസിന്റേത് പരാമർശം കലാപവും ലഹളയും ലക്ഷ്യമിട്ടുള്ളത്'; എഫ്‌ഐആർ
|1 Dec 2022 10:43 AM IST
ഐഎൻഎല്ലിന്റെ പരാതിയിൽ കേസെടുത്തു
തിരുവനന്തപുരം: വർഗീയ ധ്രുവീകരണവും കലാപവും ലക്ഷ്യമിട്ടായിരുന്നു മന്ത്രി വി.അബ്ദുറഹിമാനെതിരായ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശമെന്ന് എഫ്.ഐ.ആർ.മന്ത്രിക്കെതിരായ പരാമരശം ചേരിതിരിവ് ലക്ഷ്യമിട്ടായിരുന്നു പരാമർശമെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഐഎൻഎല്ലിന്റെ പരാതിയിലാണ് തിയോഡോഷ്യസിനെതിരെ പൊലീസ് കേസെടുത്തത്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മന്ത്രി വി.അബ്ദുറഹിമാന്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശം. എന്നാല്‍ പിന്നീട് ഫാദർ തിയോഡോഷ്യസ് ഖേദം പ്രകടിപ്പിച്ചിരുന്നു. പരാമർശം വികാര വിക്ഷോഭത്തിൽ നാക്കുപിഴയായി സംഭവിച്ചതാണെന്ന് ഫാദർ തിയോഡോഷ്യസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. പക്ഷേ പരാമര്‍ശനത്തിനെതിരെ മന്ത്രിമാരടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.