< Back
Kerala
മണ്ണാർക്കാട് ഹോട്ടലിന് തീപിടിച്ച് രണ്ട് പേർ മരിച്ചു
Kerala

മണ്ണാർക്കാട് ഹോട്ടലിന് തീപിടിച്ച് രണ്ട് പേർ മരിച്ചു

Web Desk
|
10 Sept 2021 6:42 AM IST

കെട്ടിടത്തില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

പാലക്കാട് മണ്ണാർക്കാട് ഹോട്ടലിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശികളാണ് മരിച്ചത്. നെല്ലിപ്പുഴയിലെ ഹില്‍ വ്യൂ ടവർ ഹോട്ടലില്‍ പുലർച്ചെ മൂന്ന് മണിയോടടുത്താണ് തീപിടിത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണെന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

കെട്ടിടത്തില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. പാലക്കാട് സ്വദേശി അക്ബർ അലി, മണ്ണാർക്കാട് സ്വദേശി റിയാസ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

അതേസമയം, അപകട വിവരം അറിയിച്ചിട്ടും ഫയർഫോഴ്സ് എത്താൻ വൈകിയെന്ന് മണ്ണാർക്കാട് നഗരസഭാ ചെയർമാൻ പറഞ്ഞു. ഫയർഫോഴ്സ് കൃത്യ സമയത്ത് എത്തിയിരുന്നെങ്കിൽ അപകടവ്യാപ്തി കുറക്കാമായിരുന്നെന്നും തീപിടത്തമുണ്ടായ ഹോട്ടലിന്റെ ഉടമകൂടിയായ ഫായിദ ബഷീർ വ്യക്തമാക്കി. അപകട വിവരമറിഞ്ഞ ഉടനെ സംഭവസ്ഥലത്തെത്തിയെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വിശദീകരണം


Related Tags :
Similar Posts