Kerala

Kerala
മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്റ് റെസ്‌ക്യൂ വാഹനം അപകടത്തിൽപ്പെട്ടു
|14 Oct 2023 10:51 PM IST
മൂവാറ്റുപുഴ - പുനലൂർ റോഡിൽ കൊല്ലം പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം.
മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്റ് റെസ്‌ക്യൂ വാഹനം അപകടത്തിൽപ്പെട്ടു. മൂവാറ്റുപുഴ - പുനലൂർ റോഡിൽ കൊല്ലം പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം. കല്ലുംകടവിലെ പെട്രോൾ പമ്പിന് സമീപം റോഡ് സൈഡിലെ പോസ്റ്റിലേക്ക് വാഹനമിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ഒരു ജീവനക്കാരന് നിസ്സാര പരിക്കേറ്റു. ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു.