< Back
Kerala

Kerala
മോതിരമാല അത്ര സേഫല്ല; മുന്നറിയിപ്പുമായി അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ
|17 Aug 2023 11:27 AM IST
രണ്ടു വിരലുകളിൽ ഒരുമിച്ച് ധരിക്കുന്ന ഈ മോതിരം ഒട്ടും സുരക്ഷിതമല്ലെന്നാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്.
കോഴിക്കോട്: യുവാക്കൾക്കിടയിലെ പുതിയ തരംഗമായ 'മോതിരമാല' അപകരമാണെന്ന മുന്നറിയിപ്പുമായി അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ. രണ്ട് വിരലുകളിൽ ഒരുമിച്ച് ധരിക്കുന്ന മോതിരമാണ് ഇത്. ഇത്തരം മോതിരങ്ങൾ വിരലിൽ കുടുങ്ങി നിരവധിപേരാണ് ഓരോ ദിവസവും എത്തുന്നതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥനായ അബ്ദുസലീം ഇ.കെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കുട്ടികളായാലും മുതിർന്നവരായാലും ഇത്തരം മോതിരങ്ങൾ വാങ്ങി ധരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.