< Back
Kerala
തിരുവല്ലയിലെ ബെവ്‌കോ ഗോഡൗണിലെ തീപിടിത്തം: 10 കോടി രൂപയുടെ നഷ്ടമുണ്ടായതായി ബിവറേജസ്
Kerala

തിരുവല്ലയിലെ ബെവ്‌കോ ഗോഡൗണിലെ തീപിടിത്തം: 10 കോടി രൂപയുടെ നഷ്ടമുണ്ടായതായി ബിവറേജസ്

Web Desk
|
14 May 2025 12:52 PM IST

45,000 കേയ്സ് മദ്യം കത്തിനശിച്ചു

പത്തനംതിട്ട: തിരുവല്ല ബിവറിജസിലെ തീപിടിത്തത്തിൽ പത്തുകോടിയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ. ബിവറേജ് ഔട്ട് ലെറ്റും വെയർ ഹൗസുമാണ് കത്തിനശിച്ചത്.

15 ബെവ്‌കോ ഔട്ട്ലറ്റുകളിലേക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്ന 4500 കേയ്സ് മദ്യമാണ് ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ഉണ്ടായ അഗ്നിബാധയിൽ പൂർണ്ണമായി കത്തിനശിച്ചത്.

മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സും നാട്ടുകാരുമെത്തിയാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. ഇന്ന് രാവിലെ ബെവ്‌കോ സി എം ഡി ഹർഷിദ അട്ടല്ലൂരി കത്തിനശിച്ച ഔട്ട്ലറ്റിലും വെയർഹൗസിലും സന്ദർശനം നടത്തി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ട്ലെറ്റുകളിലും ഫയർ ഓഡിറ്റ് നടത്തുമെന്നും ഹർഷിദ അട്ടല്ലൂരി പറഞ്ഞു.

പുളിക്കീഴിലെ കത്തിനശിച്ച വെയർ ഹൗസ് കെട്ടിടം പഴയ പഞ്ചസാര ഫാക്ടറിയായിരുന്നു. ബെവ്‌കോ കെട്ടിടം ഏറ്റെടുത്ത ശേഷം അഗ്നി രക്ഷാ മാർഗ്ഗങ്ങൾ സജ്ജമാക്കിയിരുന്നു. ഈ സംവിധാനം വേണ്ടവിധം പ്രവർത്തിച്ചിരുന്നോ എന്നും പരിശോധിക്കും. സമീപത്ത് വെൽഡിങ് ജോലികൾ നടക്കുന്ന സ്ഥലത്തു നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.


Similar Posts