< Back
Kerala
കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ തീപിടിത്തം: അട്ടിമറി സംശയമില്ല; കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്ന് കടയുടമ
Kerala

കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ തീപിടിത്തം: 'അട്ടിമറി സംശയമില്ല'; കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്ന് കടയുടമ

Web Desk
|
24 May 2025 12:58 PM IST

കോർപ്പറേഷൻ അനുമതിയോടെ മാനദണ്ഡങ്ങൾ പാലിച്ചാണ് നവീകരണം നടത്തിയതെന്ന് കടയുടമ മീഡിയവണിനോട് പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ തീപിടിത്തത്തന്റെ കാരണം സംബന്ധിച്ച് വ്യക്തത ഇല്ലെന്ന് ടെക്സ്റ്റൈൽസ് ഉടമ പി.പി മുകുന്ദൻ. പ്രാഥമികമായി അട്ടിമറി സംശയമില്ലെന്നും അന്വേഷണം നടത്തി കാരണം കണ്ടെത്തണമെന്നും മുകുന്ദൻ മീഡിയവണിനോട് പറഞ്ഞു.

കോർപ്പറേഷൻ അനുമതിയോടെ മാനദണ്ഡങ്ങൾ പാലിച്ചാണ് നവീകരണം നടത്തിയതെന്നും മുകുന്ദൻ വ്യക്തമാക്കി. സ്‌കൂള്‍ യൂണിഫോമുകള്‍ ഉള്‍പ്പടെ വളരെയധികം സ്റ്റോക്കുകളുള്ള സമയമായിരുന്നു. വളരെ ബുന്ധിമുട്ടിയാണ് സ്ഥാപനം ഈ നിലയില്‍ എത്തിച്ചത്. എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും മനസിലായട്ടില്ല. അനധികൃതമായി ഒരു പ്രവര്‍ത്തനവും സ്ഥാപനത്തില്‍ ചെയ്തിട്ടില്ലെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.

മെയ് 18ന് വൈകുന്നേരമായിരുന്നു കോഴിക്കോട് പുതിയ സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടിച്ച കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റുകയും സമീപത്തെ കടകൾ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ വലിയ ജനത്തിരക്കാണുണ്ടായത്. ആളുകളെ വേ​ഗത്തിൽ ഒഴിപ്പിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്.

വെല്ലുവിളികളെ അതിജീവിച്ചാണ് തീ അണക്കാനുള്ള ദൗത്യം പൂർത്തിയായത്. നഗരത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാകാന്‍ വൈകിയത് നിരവധി ചോദ്യങ്ങളുയർന്നിരുന്നു.

Similar Posts