< Back
Kerala

Kerala
കോഴിക്കോട്ട് കാർ സർവീസ് സെന്‍ററില്‍ തീപിടിത്തം
|21 April 2024 1:30 PM IST
ഫയർ ഫോഴ്സ് എത്താൻ വൈകിയെന്ന് പ്രദേശവാസികൾ ആരോപിച്ചു
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ കാർ സർവീസ് സെന്ററിൽ തീപിടിത്തം. പണിക്കർ റോഡിലെ ഇൻഡസ് മോട്ടോർസ് സർവീസ് സെന്ററിലെ പെയിന്റ് ബൂത്തിന് രാവിലെ പത്തരയോടെയാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. കയർ സംഭരിക്കുന്ന തൊട്ടടുത്തെ കയർ ഫെഡ് റീജിയണൽ ഓഫീസിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ സർവീസ് സെന്ററിലെ ഇരുപതോളം കാറുകൾ പുറത്തേക്ക് മാറ്റിയതിനാൽ കൂടുതൽ നാശനഷ്‌ടം ഒഴിവായി.ബീച്ച്, മീഞ്ചന്ത, വെള്ളിമാട് കുന്ന് സ്റ്റേഷനുകളിൽ നിന്നായി അഞ്ചുയൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീ പിടിത്തം അറിയിച്ചിട്ടും ഫയർ ഫോഴ്സ് എത്താൻ വൈകിയെന്ന് പ്രദേശവാസികൾ ആരോപിച്ചു.