< Back
Kerala

Kerala
തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ തീപിടിത്തം
|11 Oct 2021 8:29 AM IST
ടെര്‍മിനലിന്‍റെ അഞ്ചാം നിലയിലായിരുന്നു തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
തിരുവനന്തപുരം തമ്പാനൂരില്‍ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ തീപിടിത്തം. ടെര്‍മിനലിന്‍റെ അഞ്ചാം നിലയിലുള്ള ആര്‍.ടി.ഒ ഓഫീസിലായിരുന്നു തീപിടിത്തമുണ്ടായത്. കൂട്ടിയിട്ടിരുന്ന ചവറുകള്‍ കത്തിച്ചതോടെ തീപടരുകയായിരുന്നു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.