< Back
Kerala

Photo-mediaonenews
Kerala
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നു തീപടർന്നു; വയോധികയ്ക്കും മരുമകൾക്കും പൊള്ളലേറ്റു
|20 Oct 2025 10:53 PM IST
പാചകത്തിനിടെ സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കാവുകയും തീ പിടിക്കുകയുമായിരുന്നു.
വൈപ്പിൻ: പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് രണ്ട് സ്ത്രീകൾക്ക് പൊള്ളലേറ്റു. ചെറായി പള്ളിപ്പുറം സ്വദേശികളായ കമലം, മരുമകൾ അനിത എന്നിവർക്കാണ് പൊള്ളലേറ്റത്. രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പാചകത്തിനിടെ സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കാവുകയും തീ പിടിക്കുകയുമായിരുന്നു.
പരിസരത്തെ പെട്രോൾ പമ്പിലെ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ച് നാട്ടുകാർ തീ അണച്ചെങ്കിലും ഗ്യാസ് ലീക്ക് പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പറവൂരിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ബേബി ജോണിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് സിലിണ്ടറിന്റെ ലീക്ക് മാറ്റിയത്.