< Back
Kerala
fire broke out at a resort in Cherai during the New Year celebrations
Kerala

പുതുവത്സരാഘോഷത്തിനിടെ ചെറായിയിൽ റിസോർട്ടിന് തീപിടിച്ചു

Web Desk
|
1 Jan 2024 7:26 AM IST

റസ്‌റ്റോറന്റിന്റെ മേൽക്കൂര ഭാഗികമായി കത്തിനശിച്ചു.

കൊച്ചി: പുതുവത്സരാഘോഷത്തിനിടെ എറണാകുളം ചെറായിയിൽ റിസോർട്ടിന് തീപിടിച്ചു. പുലർച്ചെ 12 മണിയോടെയാണ് സംഭവം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ചെറായി ബീച്ചിൽ വെടിക്കെട്ട് നടന്നിരുന്നു. ഇതിൽനിന്ന് ഉയർന്ന തീ സമീപത്തെ റിസോർട്ടിൽ പതിക്കുകയായിരുന്നു. പറവൂരിൽനിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. റസ്‌റ്റോറന്റിന്റെ മേൽക്കൂര ഭാഗികമായി കത്തിനശിച്ചു.

Related Tags :
Similar Posts