< Back
Kerala

Kerala
കണ്ണൂർ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തീപിടിത്തം
|28 May 2023 10:24 AM IST
കോർപ്പറേഷന്റെ ഉടസ്ഥതയിലുള്ള മാലിന്യപ്ലാന്റിലാണ് തീപീടത്തമുണ്ടായത്.
കണ്ണൂർ: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തീപിടിത്തം. പുലർച്ചെ മൂന്ന് മണിയോടെയാണ് മാലിന്യകൂമ്പാരത്തിൽ നിന്നാണ് തീപടർന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കോർപ്പറേഷന്റെ ഉടസ്ഥതയിലുള്ള മാലിന്യപ്ലാന്റിലാണ് തീപീടത്തമുണ്ടായത്. ഇവിടെ അടിക്കടി തീപിടിത്തം ഉണ്ടാവുന്നതിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മാലിന്യത്തിൽനിന്ന് ഉണ്ടാവുന്ന പുകയും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.