< Back
Kerala
fire broke out in a garment shop in Kozhikode,latest malayalam news,കോഴിക്കോട് തീപിടിത്തം,തീപിടിത്തം,വസ്ത്രശാലക്ക് തീപിടിത്തം,
Kerala

കോഴിക്കോട് നടുവട്ടത്ത് വസ്ത്രശാലക്ക് തീപിടിച്ചു

Web Desk
|
5 Oct 2023 2:20 PM IST

ഫയര്‍ഫോഴ്സിന്‍റെ നാല് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്

കോഴിക്കോട്: നടുവട്ടത്ത് വസ്ത്രശാലക്ക് തീപിടിച്ചു. റിലയൻസ് ട്രെൻഡ്‌സ് എന്ന കടയുടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.. മീഞ്ചന്ത ഫയര്‍‌സ്റ്റേഷനിൽ നിന്നും ബീച്ച് ഫയര്‍‌സ്റ്റേഷനിൽ നിന്നുമെത്തിയ നാല് ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്.

ഗ്ലാസ് പൊട്ടിച്ച് അകത്ത് കയറിയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീ അണച്ചത്. രണ്ടാം നിലയിൽ നിന്ന് തീപടരുന്നത് കണ്ട ജീവനക്കാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.

Similar Posts