
റിയോ പോൾ Photo| MediaOne
മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
|ഇടയാർ സ്വദേശി റിയോ പോൾ ആണ് മരിച്ചത്
കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ഇടയാർ സ്വദേശി റിയോ പോൾ ആണ് മരിച്ചത്. കൂത്താട്ടുകുളം അഗ്നിശമന രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥനാണ്. എംസി റോഡിൽ ഇന്നലെ രാത്രി 10 മണിക്കാണ് അപകടം ഉണ്ടായത്.
ആലുവയിൽ ഇലക്ട്രിക് സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് മധ്യവയസ്കൻ മരിച്ചു
എറണാകുളം ആലുവയിൽ ഇലക്ട്രിക് സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് മധ്യവയസ്കൻ മരിച്ചു.എറണാകുളം വട്ടത്തറ സ്വദേശി സുനിൽ ആണ് മരിച്ചത്. ടോറസ് ഓടിച്ചിരുന്ന മലയാറ്റൂർ സ്വദേശി സന്ദീപിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയ പാതയിൽ പറവൂർ കവലയിൽ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ആലുവ ഫെഡറൽ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ പറവൂർ കവല സിഗ്നലിൽ നിന്നും ഇലക്ട്രിക് സ്കൂട്ടർ മുന്നോട്ടെടുത്തപ്പോൾ പെട്ടെന്ന് ടോറസ് ഇടിക്കുകയായിരുന്നു.
കുട്ടിക്കാനത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു
ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു . മുപ്പതോളം പേർക്ക് പരിക്കേറ്റു . തമിഴ്നാട് ദിണ്ടിഗലിൽ നിന്നെത്തിയ തീർഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത് . പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.