< Back
Kerala

Kerala
ഡീസൽ ഒഴിവാക്കാൻ കിണറിൽ തീയിട്ട് അഗ്നിശമന സേന
|14 Sept 2023 1:10 PM IST
മലപ്പുറം അങ്ങാടിപ്പുറത്താണ് കിണറിന് തീയിട്ടത്.
അങ്ങാടിപ്പുറം: ഡീസൽ ഒഴിവാക്കാൻ കിണറിൽ തീയിട്ട് അഗ്നിശമന സേന. മലപ്പുറം അങ്ങാടിപ്പുറത്താണ് സംഭവം. കഴിഞ്ഞ മാസം 18നാണ് പരിയാപുരത്ത് ഡീസൽ ടാങ്കർ മറിഞ്ഞത്. സമീപത്തെ കിണറുകളിലെല്ലാം ഡീസൽ കലർന്നതാണ് വലിയ പ്രതിസന്ധിയായത്.
വലിയ അളവിൽ ഡീസൽ ഉള്ളതിനാൽ തീ ആളിപ്പടർന്നു. തീ സമീപത്തെ തെങ്ങിന്റെ മുകളിലേക്ക് പടർന്നതോടെ അഗ്നിശമനസേന വെള്ളമടിച്ച് തീകെടുത്തുകയായിരുന്നു.