< Back
Kerala

Kerala
കോഴിക്കോട് തോട്ടത്തിൽ തീപിടിത്തം
|14 April 2023 5:18 PM IST
ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ഫയർഫോഴ്‌സിന് എത്താനും ബുദ്ധിമുട്ടുണ്ടായി.
കോഴിക്കോട്‍: കോടഞ്ചേരി ചിപ്പിലിത്തോട് തോട്ടത്തിൽ തീപിടിത്തം. വനാതിര്‍ത്തിയോട് ചേര്‍ന്ന ആകാശവാണിക്കുന്ന് എന്നറിയപ്പെടുന്ന കുന്നിൻ മുകളിലാണ് തീപിടിത്തമുണ്ടായത്.
ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ഫയർഫോഴ്‌സിന് എത്താനും ബുദ്ധിമുട്ടുണ്ടായി. ജനവാസമേഖലയല്ലാത്ത ഇവിടെ ഒന്നരയോടെ സമീപ പ്രദേശവാസികളാണ് തീപിടിത്തം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെ വിളിച്ചറിയിക്കുകയായിരുന്നു.
ഫയർഫോഴ്‌സെത്തി തീയണയ്ക്കാനും കൂടുതൽ പ്രദേശത്തേക്ക് പടരാതിരിക്കാനുമള്ള ശ്രമം നടത്തുകയാണ്. തീ നിയന്ത്രണവിധേയമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.