< Back
Kerala

Kerala
തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൻ്റെ അഗ്രശാലയിൽ തീപിടിത്തം; അട്ടിമറി സാധ്യത സംശയിച്ച് ദേവസ്വം ബോർഡ്
|6 Oct 2024 11:42 PM IST
അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകൾ എത്തി തീയണച്ചു
തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിൻ്റെ അഗ്രശാലയിൽ തീപിടിച്ചു. രാത്രി ഒമ്പത് മണിയോടുകൂടിയായിരുന്നു തീപിടിത്തം. അഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. പൂരം സമയത്ത് കഞ്ഞി കൊടുക്കാൻ കരുതിവെച്ചിരുന്ന പാളപാത്രങ്ങൾ പൂർണമായി കത്തിനശിച്ചു. അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകൾ എത്തി തീയണച്ചു.
തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അട്ടിമറി ഉണ്ടോ എന്ന് സംശയമെന്നും, അന്വേഷണം വേണമെന്നും പാറമേക്കാവ് ദേവസ്വം പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് അഗ്നിശമനസേനയുടെ പ്രാഥമിക വിലയിരുത്തൽ.