< Back
Kerala

Kerala
തിരുവനന്തപുരം ഇടയാർ നാരകത്തറ ക്ഷേത്രത്തിൽ തീപിടിത്തം
|19 Sept 2025 10:43 PM IST
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്
തിരുവനന്തപുരം: ഇടയാർ നാരകത്തറ ക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തോട് ചേർന്നുള്ള കലവറയിലാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
7.30 ഓടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്റെ ഭൂരിഭാഗവും നിർമിച്ചത് തടികൊണ്ടാണ്. അതുകൊണ്ടാണ് തീ പടരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.