< Back
Kerala

Kerala
തൃശൂർ മാളയിൽ തീപിടിത്തം; 35 ഏക്കർ പാടം കത്തി
|6 March 2023 5:49 PM IST
തീ അതിവേഗം അണയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അഗ്നിരക്ഷാ സേന
മാള: തൃശൂർ മാളയിൽ പാടത്ത് തീപിടിത്തം. ബിലീവേഴ്‌സ് ചർച്ച് ആശുപത്രിക്ക് പിറകിലുള്ള 35 ഏക്കർ വരുന്ന തരിശുഭൂമിയിലാണ് തീ പടർന്നത്. ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തതയില്ല.
നിലവിൽ തീ വ്യാപകമായി പടർന്നിട്ടുണ്ടെന്നാണ് വിവരം. ഉണങ്ങിയ പുല്ല് തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ആളപായമോ അപകടങ്ങളോ ഇല്ലായെന്നുള്ളത് ആശ്വാസകാരമായി. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ജനവാസ മേഖലകളിലേക്ക് തീ പടർന്നിട്ടില്ലെന്നാണ് അഗ്നിരക്ഷാസേന വ്യക്തമാക്കുന്നത്. തീ അതിവേഗം അണയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അഗ്നിരക്ഷാ സേന അറിയിച്ചു.