< Back
Kerala

Kerala
തിരുവനന്തപുരം കവടിയാറിൽ ഹോട്ടലിൽ തീപിടിത്തം
|27 April 2021 3:47 PM IST
ആറ് യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീ പൂർണമായി അണച്ചത്.
തിരുവനന്തപുരം കവടിയാറിൽ ഹോട്ടലിൽ തീപിടിത്തം. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ഫയർഫോഴ്‌സെത്തി രക്ഷപ്പെടുത്തി. അമ്പലമുക്കിനും കവടിയാറിനും ഇടയിലുള്ള 'മലപ്പുറം കുഴിമന്തി' എന്ന ഹോട്ടലിലാണ് തീ പിടിച്ചത്.
ഉച്ചയ്ക്ക് 2.15 നാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്ത് സമയത്ത് നാല് ഇതരസംസ്ഥാന തൊഴിലാളികൾ മൂന്നാം നിലയിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
പിന്നാലെ തന്നെ ഫയർഫോഴ്‌സെത്തി. ആറ് യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീ പൂർണമായി അണച്ചത്. ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.