< Back
Kerala

Kerala
എൻഒസിക്ക് കൈക്കൂലി ആവശ്യപ്പെട്ടു; ഫയർ സ്റ്റേഷൻ ഓഫീസർക്ക് സസ്പെൻഷൻ
|11 July 2025 2:26 PM IST
പാലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ ഹിതേഷിനെയാണ് സസ്പെൻഡ് ചെയ്തത്
പാലക്കാട്: എൻഒസിക്ക് കൈക്കൂലി ആവശ്യപ്പെട്ട ഫയർ സ്റ്റേഷൻ ഓഫീസർക്ക് സസ്പെൻഷൻ. പാലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ ഹിതേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഹിതേഷ് കുറ്റക്കാരനാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
പാലക്കാട് സ്വദേശിയായ കെട്ടിട ഉടമ നൽകിയ പരാതിയിലാണ് ഹിതേഷിനെതിരെ വിജിലൻസ് കേസെടുത്തത്. ത്രീസ്റ്റാർ ലൈസൻസ് പുതുക്കുന്നതിനായി ഫയർ എൻഒസി ആവശ്യപ്പെട്ടെത്തിയ കെട്ടിട ഉടമയോട് ഒരു ലക്ഷം രൂപയാണ് ഹിതേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ നിർദേശപ്രകാരമാണ് പാലക്കാട് സ്റ്റേഷൻ ഓഫീസറായ ഹിതേഷിനെ സസ്പെൻഡ് ചെയ്തത്.