< Back
Kerala

Kerala
കണ്ണൂരിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ വീണ്ടും വെടിവെപ്പ്
|14 Nov 2023 12:25 AM IST
അയ്യൻകുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനാതിർത്തി മേഖലയിലാണ് വെടിവെപ്പുണ്ടായത്.
കണ്ണൂർ: അയ്യൻകുന്നിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും വെടിവെപ്പ്. ഇന്ന് രാവിലെയും ഏറ്റുമുട്ടലുണ്ടായിരുന്നു. അയ്യൻകുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനാതിർത്തി മേഖലയിലാണ് വെടിവെപ്പുണ്ടായത്. തണ്ടർബോൾട്ട് എഎൻഎഫ് സംഘത്തിന്റെ തിരച്ചിലിനിടെയാണ് വെടിവെപ്പ്. ഏറ്റുമുട്ടലിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ചില മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായി അനൗദ്യോഗിക വിവരങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പ്രദേശത്ത് വീണ്ടും വെടിവെപ്പുണ്ടായത്. തണ്ടർ ബോൾട്ടിന്റെ പരിശോധന നടക്കുന്നുണ്ടെങ്കിലും പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.