< Back
Kerala
കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ ആദ്യ അതിഥി; രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിന് പേര് ആദി

Baby | Photo | Special Arrangement

Kerala

കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ ആദ്യ അതിഥി; രണ്ട് ദിവസം പ്രായമുള്ള ആൺകുഞ്ഞിന് പേര് ആദി

Web Desk
|
28 Sept 2025 11:01 PM IST

ഇന്ന് രാത്രി 8.45 ഓടുകൂടിയാണ് അമ്മ തൊട്ടിലിൽ രണ്ട് ദിവസം പ്രായമുള്ള ആൺ കുഞ്ഞിനെ ലഭിച്ചത്

കോഴിക്കോട്: സംസ്ഥാനത്ത് അമ്മത്തൊട്ടിലുകളിൽ ഏറ്റവും ആധുനിക സാങ്കേതിക വിദ്യയോടെ കഴിഞ്ഞ മാസം 17-ന് കോഴിക്കോട് ബീച്ച് ആശുപത്രിക്കു സമീപം സ്ഥാപിച്ച അമ്മത്തൊട്ടിലിൽ പ്രഥമ അതിഥി. ഇന്ന് രാത്രി 8.45 ഓടുകൂടിയാണ് അമ്മ തൊട്ടിലിൽ രണ്ട് ദിവസം പ്രായമുള്ള ആൺ കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ആദി എന്ന് പേരിട്ടതായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി അറിയിച്ചു.

കുഞ്ഞ് എത്തിയ വിവരം മൊബൈൽ അപ്ലിക്കേഷൻ വഴി ബന്ധപ്പെട്ടവർ അറിയുകയായിരുന്നു. ആശുപത്രിയിലെ ഡ്യൂട്ടി നേഴ്‌സ് കുഞ്ഞിനെ എടുത്തു. സമിതി ജില്ലാ സെക്രട്ടറി പി.ശ്രീദേവും സമിതി ജീവനക്കാരും ആശുപത്രിയിൽ എത്തി കുഞ്ഞിനെ കണ്ടു. കുഞ്ഞ് ആശുപത്രിയിൽ നീരിക്ഷണത്തിലാണ്.

ആ​ഗസ്റ്റ് 17ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിൽ മുൻ എംഎൽഎയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എ.പ്രദീപ് കുമാർ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് ആണ് നിർമിച്ചത്.

Similar Posts