< Back
Kerala

Kerala
മനപ്പൂർവം നെഗറ്റീവ് റിവ്യൂ ഉണ്ടാക്കുന്നുവെന്ന് പരാതി; 'സിനിമാ റിവ്യൂ ബോംബിങ്ങി'ൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു
|25 Oct 2023 3:43 PM IST
'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കേസ്.
കൊച്ചി: സിനിമകൾക്കെതിരെ മനപ്പൂർവം നെഗറ്റീവ് റിവ്യൂ ഉണ്ടാക്കുന്നുവെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് 'സിനിമാ റിവ്യൂ ബോംബിങ്ങി'ൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കേസ്. ഒമ്പതുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. സിനിമാ റിവ്യൂ എന്നുപറഞ്ഞ് എന്തും എഴുതുന്നതും പറയുന്നതും ശരിയല്ലെന്നും മനപ്പൂർവം നെഗറ്റീവ് റിവ്യൂ ഉണ്ടാക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.