< Back
Kerala
രാജ്യത്ത് ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ!
Kerala

രാജ്യത്ത് ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ!

Web Desk
|
22 Dec 2025 10:17 AM IST

ഷിബുവിന്‍റെ വൃക്കകൾ, കരൾ, ഹൃദയം, നേത്ര പടലങ്ങൾ, ചർമം എന്നിവ ദാനം ചെയ്യും. കേരളത്തിൽ ആദ്യമായാണ് ചർമം ദാനം ചെയ്യുന്നത്

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക. വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്‍റെ ഹൃദയം എയർആംബുലൻസ് വഴി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് കൊച്ചിയിലെത്തിക്കും. ഷിബുവിന്‍റെ വൃക്കകൾ, കരൾ, ഹൃദയം, നേത്ര പടലങ്ങൾ, ചർമം എന്നിവ ദാനം ചെയ്യും. കേരളത്തിൽ ആദ്യമായാണ് ചർമം ദാനം ചെയ്യുന്നത്.

12.30 ഓടെ ഹൃദയം കൊച്ചിയിൽ എത്തുമെന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആർ. ഷാഹിർ ഷാ പറഞ്ഞു. 12.30 ഓടെ ഹൃദയം കൊച്ചിയിൽ എത്തും. ഹെലികോപ്റ്റർ ഹയാത്തിലെ ഹെലിപ്പാഡിൽ ഇറങ്ങും . 5 മുതൽ 7 മിനിറ്റ് കൊണ്ട് ആശുപത്രിയിൽ എത്തും

ഡോക്ടർമാരായ ജോർജ് വാളൂരാൻ, ജിയോ പോൾ, രാഹുൽ, പോൾ തോമസ്, ബിജോ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയക്ക് നേതൃത്വം നൽകുന്നത്. അനാഥയായ നേപ്പാൾ സ്വദേശിയായ പെൺകുട്ടിക്ക് ആണ് ഹൃദയം മാറ്റിവയ്ക്കുന്നത്.

പെൺകുട്ടിയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി പൂർണസജ്ജമാണെന്നും രാജ്യത്തിന് പുറത്തുള്ളവർക്ക് അവയവമാറ്റ ശസ്ത്രക്രിയ നടത്താം എന്ന ഹൈക്കോടതി ഉത്തരവ് ആശ്വാസമായെന്നും സൂപ്രണ്ട് പറഞ്ഞു.


Similar Posts