< Back
Kerala

Kerala
മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യം; മീഡിയവണിൽ വാർത്ത വായിച്ച് എ.ഐ ആങ്കർ
|15 April 2023 10:59 PM IST
രാത്രി 10 മണിയിലെ ഷാർപ് 10 ബുള്ളറ്റിനാണ് എ.ഐ ആങ്കർ അവതരിപ്പിച്ചത്.
കോഴിക്കോട്: വീണ്ടും ചരിത്രത്തിൽ ഇടം നേടി മീഡിയ വൺ. മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി എ.ഐ. ആങ്കർ വാർത്ത വായിക്കുന്ന 24x7 ന്യൂസ് ചാനലായി മീഡിയവൺ.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിച്ച ഇവാൻ എന്ന ആങ്കറാണ് വാർത്ത അവതരിപ്പിച്ചത്. രാത്രി 10 മണിയിലെ ഷാർപ് 10 ബുള്ളറ്റിനാണ് എ.ഐ ആങ്കർ അവതരിപ്പിച്ചത്.
സാധാരണ ന്യൂസ് ആങ്കർമാരെ പോലെ തന്നെയായിരുന്നു എ.ഐ ആങ്കറുടെ വാർത്താ അവതരണം. ഇത് പ്രേക്ഷകർക്ക് വാർത്താലോകത്ത് നവ്യാനുഭവമാണ് സൃഷ്ടിച്ചത്.
എ.ഐ ആങ്കറുടെ വാർത്താ അവതരണം കാണാൻ ആയിരക്കണക്കിന് പ്രേക്ഷകരാണ് ടി.വിക്ക് മുന്നിലും യൂട്യൂബിലും ലൈവിലുണ്ടായിരുന്നത്.