< Back
Kerala

Kerala
കേരളത്തിനുള്ള ആദ്യ ഓക്സിജൻ എക്സ്‍പ്രസ് ട്രെയിൻ കൊച്ചിയിലെത്തി
|16 May 2021 8:33 AM IST
118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്.
കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്‍പ്രസ്ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്.
ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നു ദില്ലിയിലേക്കുള്ള ലോഡ് അവിടെ ഓക്സിജൻറെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രം കേരളത്തിലേക്കു അനുവദിക്കുകയായിരുന്നു.
വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്നു പോകാൻ കേരളത്തിലെ ചില റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവു തടസമായില്ല.
വല്ലാർപാടത്തു വച്ചു ഫയർ ഫോഴ്സിന്റെ മേൽനോട്ടത്തിൽ ടാങ്കർ ലോറികളിൽ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും.