< Back
Kerala

Kerala
പെരിയാറിലെ മത്സ്യക്കുരുതി; ജലത്തിൽ രാസ സാന്നിധ്യം കണ്ടെത്തിയതായി കുഫോസ്
|25 May 2024 3:14 PM IST
അമോണിയം, സൾഫൈഡ് എന്നിവയുടെ അളവ് ക്രമാതീതമായി കണ്ടെത്തി
ആലുവ: പെരിയാറിലെ മത്സ്യക്കുരുതിയിൽ കുഫോസ് റിപ്പോർട്ട് സമർപ്പിച്ചു. ജലത്തിൽ രാസ സാന്നിധ്യം കണ്ടെത്തി. അമോണിയം, സൾഫൈഡ് എന്നിവയുടെ അളവാണ് അപകടകരമാം തരത്തിൽ കണ്ടെത്തിയത്. പ്രാഥമിക ജല പരിശോധന ഫലം ആണ് ഫിഷറീസ് വകുപ്പിന് കുഫോസ് കൈമാറിയത്. വിശദമായ റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് കുഫോസ് വി.സി അറിയിച്ചു.
കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഫിഷറീസ് വകുപ്പിന്റെ നിർദേശാനുസരണം സർവകലാശാല വി.സിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്.
പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണം രാസമാലിന്യമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെ തള്ളിയാണ് കുഫോസിന്റെ റിപ്പോർട്ട്. വെള്ളത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോട്ടിലുള്ളത്.