< Back
Kerala
കുടിവെള്ള സംഭരണിയിലെ മീനുകൾ ചത്തുപൊങ്ങിയ നിലയിൽ
Kerala

കുടിവെള്ള സംഭരണിയിലെ മീനുകൾ ചത്തുപൊങ്ങിയ നിലയിൽ

Web Desk
|
12 Feb 2026 6:10 PM IST

അട്ടപ്പാടി അഗളിയിൽ തുമ്പപ്പാറ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയിലെ മീനുകളാണ് ചത്തുപൊങ്ങിയത്

പാലക്കാട്: കുടിവെള്ള സംഭരണിയിലെ മീനുകൾ ചത്തുപൊങ്ങിയ നിലയിൽ. പാലക്കാട് അട്ടപ്പാടി അഗളിയിൽ തുമ്പപ്പാറ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയിലെ മീനുകളാണ് ചത്തുപൊങ്ങിയത്. വെള്ളത്തിന് രുചി വ്യത്യാസം വന്നതോടെ പഞ്ചായത്ത് പ്രസിഡൻറ് ഷിബു സിറിയക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മീനുകൾ ചത്തുപൊങ്ങിയത് കണ്ടത്.

പഞ്ചായത്തിലെ നാലു വാർഡുകളിലായി രണ്ടായിരത്തിലധികം കുടുംബങ്ങൾക്കാണ് ഇവിടെ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്നത്. ശുദ്ധജല സംഭരണിയുടെ മേൽനോട്ടത്തിനായി നിയോഗിച്ച ഒൻപത് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. സംഭരണിയിലെ വെള്ളം വറ്റിച്ച ശേഷം പമ്പിങ് ആരംഭിച്ചു.മീനുകൾ എങ്ങനെ ചത്തുപൊങ്ങി എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Tags :
Similar Posts