< Back
Kerala
നിയമനം നൽകാൻ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Kerala

നിയമനം നൽകാൻ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Web Desk
|
19 Oct 2022 9:01 PM IST

വയനാട് കാരാപ്പുഴ മത്സ്യബന്ധന ഓഫീസിലെ ഫിഷറീസ് ഓഫീസറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടി.

തിരുവനന്തപുരം: നിയമനം നൽകാൻ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാനാണ് നടപടി സ്വീകരിച്ചത്. വയനാട് കാരാപ്പുഴ മത്സ്യബന്ധന ഓഫീസിലെ ഫിഷറീസ് ഓഫീസറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടി. സുജിത് കുമാറിന്റെ ഫോൺ സംഭാഷണം മീഡിയവൺ പുറത്തുവിട്ടിരുന്നു.

Related Tags :
Similar Posts