< Back
Kerala

Kerala
ഫിഷറീസ് സർവകലാശാല സെർച്ച് കമ്മിറ്റി: ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്
|18 July 2024 1:37 PM IST
ഹരജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലറുടെ ഉറപ്പ്
തൃശൂർ: ഫിഷറീസ് സർവകലാശാലയിലെ വി.സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ ഗവർണർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്.
നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഹരജിയിൽ തീരുമാനം ഉണ്ടാകും വരെ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ചാൻസലർ കോടതിയിൽ ഉറപ്പ് നൽകി. സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട സർക്കാറും ഗവർണറും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുകയാണ്.