< Back
Kerala
Fisherman dies after boat capsizes in Thiruvananthapuram
Kerala

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

Web Desk
|
12 Aug 2024 9:27 AM IST

മത്സ്യബന്ധനത്തിന് പോവുന്നതിനിടെ ഇവർ സഞ്ചരിച്ച വള്ളം ശക്തമായ തിരയില്‍പെട്ട് മറിയുകയായിരുന്നു.

തിരുവനന്തപുരം: മരിയനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടത്തുറ സ്വദേശി അത്തനാസ് (50) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 6.30നാണ് സംഭവം. മത്സ്യബന്ധനത്തിന് പോവുന്നതിനിടെ ഇവർ സഞ്ചരിച്ച വള്ളം ശക്തമായ തിരയില്‍പെട്ട് മറിയുകയായിരുന്നു. ഏഴു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം മറിഞ്ഞതോടെ അത്തനാസ് കടലിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

പരിക്കേറ്റ അരുള്‍ദാസന്‍, ബാബു എന്നിവരെ മറ്റുള്ളവർ ചേർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തനാസിന്റെ നില ഗുരുതരമായതിനാല്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. രണ്ട് മാസത്തിനിടെ തിരുവനന്തപുരം ജില്ലയിൽ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്.


Similar Posts