< Back
Kerala

Kerala
കോഴിക്കോട്ട് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
|14 July 2023 12:05 PM IST
പുതിയാപ്പയിൽ നിന്ന്പുറപ്പെട്ട തോണിയാണ് എഞ്ചിൻ തകരാറ് മൂലം കടലിൽ കുടുങ്ങിയത്
കോഴിക്കോട്: കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.. പുതിയാപ്പയിൽ നിന്ന്പുറപ്പെട്ട തോണിയാണ് എഞ്ചിൻ തകരാറ് മൂലം കടലിൽ കുടുങ്ങിയത്. രണ്ടുപേരാണ് തോണിയിലുണ്ടായിരുന്നത്. എലത്തൂർ സ്വദേശിയായ രജീഷ്,വിപിൻ എന്നിവരാണ് കടലിൽ കുടുങ്ങിയത്.
പുതിയാപ്പയിൽ നിന്ന് പുറപ്പെട്ട് കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും എഞ്ചിൻ തകരാറിലാകുകയായിരുന്നു. പിന്നീട് മറൈൻ എൻഫോഴ്‌മെന്റിനെ വിവരം അറിയിക്കുകയായിരുന്നു. ബേപ്പൂരിൽ നിന്നെത്തിയ മറൈൻ എൻഫോഴ്‌മെന്റ് സംഘം ബോട്ടിൽ തോണി കെട്ടിവലിച്ച് കരയിലെത്തിക്കുകയായിരുന്നു.