< Back
Kerala

Kerala
പുതിയാപ്പയിൽ മത്സ്യബന്ധനബോട്ടിന് തീപിടിച്ചു; 20 ലക്ഷം രൂപയുടെ നഷ്ടം
|2 Aug 2023 11:07 PM IST
ബോട്ടിന്റെ വീൽ ഹൗസ് പൂർണമായി കത്തിനശിച്ചു
കോഴിക്കോട്: പുതിയാപ്പ ഹാർബറിൽ മത്സ്യബന്ധനബോട്ടിന് തീപിടിച്ചു. സ്വസ്ഥി എന്ന യന്ത്രവത്കൃത ബോട്ടിലാണ് രാതി ഏഴേകാലോടെ അപകടം ഉണ്ടായത്. ബോട്ടിനകത്ത് തൊഴിലാളികൾ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ തീ പടരുകയായിരുന്നു. ആർക്കും പരിക്കില്ല. ബോട്ടിന്റെ വീൽ ഹൗസ് പൂർണമായി കത്തിനശിച്ചു. കോഴിക്കോട് ബീച്ചിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബോട്ട് ഉടമകൾ പറഞ്ഞു.