< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു
|20 July 2024 11:13 AM IST
തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. അപകടത്തിനു പിന്നാലെ വളത്തിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ഇന്നു രാവിലെയാണു സംഭവം. കടലിലേക്ക് പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
ജൂലൈ 13നും മുതലപ്പൊഴിയിൽ അപകടമുണ്ടായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ടു വള്ളം മറിയുകയായിരുന്നു. പൂന്തുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അത്യുന്നതൻ എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്. സംഭവത്തിൽ ആർക്കും പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Summary: Fishing boat overturns in Muthalapozhi again